Top Stories

അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ക്കും ഒരു കേണലിനും വീരമൃത്യു. കിഴക്കന്‍ ലഡാക്കിലെ ഗാന്‍വന്‍ വാലിയിലാണ് ചൈനീസ് ആക്രമണം ഉണ്ടായത്. യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് ചൈനയുടെ പ്രകോപന നടപിടയുണ്ടായതെന്ന് സൈന്യം അറിയിച്ചു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചു.

ആന്ധപ്രദേശ് സ്വദേശിയായ ബി.സന്തോഷ് ബാബുവാണ് മരിച്ച കേണൽ.  വെടിവെയ്പ്പിൽ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗം ചേരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ ഭൂമിയില്‍ പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും സൈനിക ശേഷി അതര്‍ത്തിയില്‍ വര്‍ധപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ അവരുടെ പുതിയ ഭൂരേഖ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നിലും ചൈനയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എറ്റുമുട്ടല്‍ സംബന്ധിച്ച്‌ വിശദമായ വാര്‍ത്താസമ്മേളനം സൈന്യം അല്‍പ്പസമയത്തിനം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button