ഇന്ത്യ-ചൈന സംഘർഷത്തിൽ ഇരുപതിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ
ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ ഇരുപതിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് കൂടിയേക്കാമെന്നും എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.
At least 20 Indian soldiers killed in the violent face-off with China in Galwan valley in Eastern Ladakh. Casualty numbers could rise: Government Sources pic.twitter.com/PxePv8zGz4
— ANI (@ANI) June 16, 2020
സംഘര്‍ഷം മൂന്ന് മണിക്കൂറിലേറെ നീണ്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കോ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പത്തിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി പിടിഐ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം മൂന്ന് മണിക്കൂർ നീണ്ടുനിന്നുവെന്നും റിപ്പോർട്ടുകളുണ്ട്.