News
കാസര്‍ഗോഡ് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കാസര്‍ഗോഡ് : കാസര്‍ഗോഡ് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് മരിച്ചത്. ദുബായില്‍ നിന്ന് വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍ . ശനിയാഴ്ചയാണ് മകന്റെ കൂടെ അബ്ദുള്‍ റഹ്മാന്‍ നാട്ടിലെത്തിയത്. ഇരുവരും വീട്ടില്‍ നീരിക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇന്നലെ രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് സ്രവം പരിശോധനയ്ക്ക് നല്‍കിയിരുന്നു. വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡിഎംഒ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധന ഫലം ഇന്ന് ലഭിക്കും. എട്ട് ദിവസം മുമ്പ് ദുബായില്‍ വച്ച് നടത്തിയ അബ്ദുള്‍ റഹ്മാന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു .