പ്രധാനമന്ത്രിയുടെ യോഗത്തിൽ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അനുമതി. കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇന്ന് സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു.
രോഗവ്യാപനം കുറവുള്ള സംസ്ഥാനങ്ങളെ ഇന്നും കൂടുതലുള്ള സംസ്ഥാങ്ങളെ നാളെയും എന്ന രീതിയിലാണ് കോൺഫറൻസ് തരംതിരിച്ചിരുന്നത്. എന്നാൽ ഇന്ന് ഏഴ് സംസ്ഥാനങ്ങൾക്കാണ് പ്രധാനമന്ത്രിയുമായി സംസാരിക്കാൻ അവസരം നൽകിയിരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
പഞ്ചാബ്, ത്രിപുര, ഗോവ, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കാണ് ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കുനുള്ള അവസരം. മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, കർണാടക എന്നിവയ്ക്ക് നാളെയും അവസരം നൽകും.
കേരളത്തെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം രേഖപ്പെടുത്തി. എല്ലാം മുഖ്യമന്ത്രിമാര്‍ക്കും പറയാന്‍ അവസരം നല്‍കണമെന്നും എല്ലാവരെയും ഒരുമിച്ച് വിളിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.