24 മണിക്കൂറിനിടെ രാജ്യത്ത് 10667 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 10667 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 343091ആയി. 380 പേരാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 9900 ആയി.
153178 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 180013 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി. പുതിയ കോവിഡ് രോഗികളുടെ നിരക്കിൽ രണ്ടു ദിവസമായി നേരിയ കുറവ് വന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും നേരിയ ആശ്വാസം നൽകുന്നുണ്ട്.
രാജ്യത്തെ കോവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇതുവരെ 110744 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 2786 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ഇന്നലെ മാത്രം 178 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4128 ആയി. 56049 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 44504 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1843 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 479 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 44 പേർ ഇന്നലെ മാത്രം മരിച്ചു. 25344 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 1647 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 42829 ആയി. ആകെ 1400 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. 16427 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 511 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 24055 ആയി. 28 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1505 ആയി. 16664 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.