Uncategorized

കണ്ണൂർ നഗരത്തിലെ കടകമ്പോളങ്ങൾ അടച്ചിടാൻ ഉത്തരവ്

കണ്ണൂർ : കണ്ണൂർ നഗരത്തിലെ മുഴുവൻ കടകമ്പോളങ്ങളും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. സമ്പർക്കം മൂലം കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പട്ട കണ്ണൂർ കോർപറേഷനിലെ 51, 52, 53 ഡിവിഷനുകൾ ഉൾപ്പെട്ടുന്ന ടൗൺ, പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടർ അറിയിച്ചു. കോർപ്പറേഷൻ പരിധിയിൽ താമസിച്ചിരുന്ന 14 വയസ്സുകാരന് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാർഥിക്ക് രോഗം ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.

ജില്ലയിൽ 4 പേർക്ക് ഇന്ന് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്ത് നിന്നും ഒരാൾ മുംബൈയിൽ നിന്നും എത്തിയവരാണ്.ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ജൂൺ 11ന് കണ്ണൂർ വിമാനത്താവളം വഴി സൗദിയിൽ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂർ സ്വദേശി 27കാരൻ, ജൂൺ 12ന് കരിപ്പൂർ വിമാനത്താവളം വഴി കുവൈറ്റിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 58കാരൻ, ജൂൺ ഒന്നിന് മുംബൈയിൽ നിന്നെത്തിയ വാരം സ്വദേശി 48കാരൻ എന്നിവരാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച മൂന്നു പേർ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് കണ്ണൂർ സ്വദേശിയായ 14കാരനാണ്.

ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരിൽ 200 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മയ്യിൽ സ്വദേശി 45കാരൻ ഇന്നാണ് ഡിസ്ചാർജായത്.

ജില്ലയിൽ നിലവിൽ 14415 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 71 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 86 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 17 പേരും വീടുകളിൽ 14220 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 11140 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 10751 എണ്ണത്തിന്റെ ഫലം വന്നു. 389 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

പയ്യന്നൂർ നഗരസഭയിലെ 30-ാം വാർഡിന്റെ ഒരു ഭാഗം പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന മയ്യിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button