Top Stories
തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദർ (57) കോവിഡ് 19 ബാധിച്ച് മരിച്ചു. മധുരസ്വദേശിയാണ് ദാമോദർ. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12-ാം തിയതിയാണ് ദാമോദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദാമോദർ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേർക്കും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിൽ 48019 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 528 പേർ മരിക്കുകയും ചെയ്തു.