Top Stories
കൊല്ലം ജില്ലയില്‍ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം : ജില്ലയില്‍ ഇന്ന് 14 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്പര്‍ക്കം മൂലം ഇന്ന് രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് 12 പേർക്കാണ് ജില്ലയില്‍ രോഗമുക്തി ലഭിച്ചത്.
ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ
മയ്യനാട് സ്വദേശിയായ 40 വയസുളള പുരുഷന്‍ ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും KU1351 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നെടുവത്തൂര്‍ സ്വദേശിയായ 56 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് റിയാദില്‍ നിന്നും A1 1936 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. സ്രവ പരിശോധനാഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഓച്ചിറ സ്വദേശിയായ 40 വയസ്സുള്ള യുവാവ്. മേയ് 27 ന് അബുദാബിയില്‍ നിന്നും A1 1538 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധന നടത്തി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അങ്കമാലി അഡ് ലക്സ്, CFLTC ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയൂര്‍ സ്വദേശിയായ 35 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഓച്ചിറ സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും ലോറിയില്‍ എറണാകുളത്തും തുടര്‍ന്ന് ഇരുചക്ര വാഹനത്തില്‍ കൊല്ലത്തുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തഴവാ സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് ഡല്‍ഹിയില്‍ നിന്നും VISTARA UK 897 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തഴവാ സ്വദേശിനിയായ 9 വയസുളള പെണ്‍കുട്ടി. ജൂണ്‍ 13 ന് സൗദിയില്‍ നിന്നും A1 1940 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഏരൂര്‍ സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്നും J91405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വെളിയം സ്വദേശിയായ 29 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 07 ന് ഖത്തറില്‍ നിന്നും 7846 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മൈനാഗപള്ളി സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും J9 405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മയ്യനാട് സ്വദേശിയായ 68 വയസുളള പുരുഷന്‍. ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്സ്പ്രസ്സ് ട്രെയിനില്‍ എറണാകുളത്ത് എത്തി. തുടര്‍ന്ന് KSRTC ബസ്സില്‍ കൊല്ലത്ത് എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വെളിയം സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് റിയാദില്‍ നിന്നും റിയാദ്-തിരുവനന്തപുരം A1 1940 നമ്പര്‍ ഫ്ലൈറ്റില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കലയപുരം സ്വദേശിയായ 51 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് സൗദിയില്‍ നിന്നും സൗദി-കൊച്ചിന്‍ 6E 9371 നമ്പര്‍ ഫ്ലൈറ്റില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.