‘ഒരു കൊറോണക്കാലത്ത്’ ഗിന്നസ് പക്രുവിന്റെ എഫ് ബി പേജിലൂടെ റിലീസായി
പ്ലാനറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫാരിസ്, ആബിദ് എന്നിവർ നിർമ്മാണവും റഫീഖ് പട്ടേരി ഛായാഗ്രഹണവും നൈഷാബ് ആമയം രചനയും സംവിധാനവും നിർവ്വഹിച്ച “ഒരു കൊറോണക്കാലത്ത് ” എന്ന ഹ്രസ്വ ചിത്രം പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി.
മനുഷ്യൻ ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു കാലഘട്ടത്തിന്റെ സാക്ഷ്യമാണീ ചിത്രം. ഒരച്ഛന്റെയും മകളുടെയും ജീവിതമുഹൂർത്തങ്ങളിലൂടെയാണീ ചിത്രത്തിന്റെ സഞ്ചാരം. നാളെയുടെ വിശപ്പിലേക്ക് അന്നം തേടുന്ന ശരാശരി മനുഷ്യനായി നാം മാറി. എന്നാൽ അതുപോലുമില്ലാതെയും ചിലർ നമുക്കിടയിലുണ്ടന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം. ഇൻഷ, ജാഫർ എന്നിവരാണ് അഭിനേതാക്കൾ .
ബാനർ – പ്ലാനറ്റ് പ്രൊഡക്ഷൻസ്, രചന , സംവിധാനം – നൈഷാബ് ആമയം, നിർമ്മാണം – ഫാരിസ്, ആബിദ്, ഛായാഗ്രഹണം – റഫീഖ് പട്ടേരി, എഡിറ്റിംഗ് – വിപിൻ വിസ്മയ , പ്രൊ: കൺട്രോളർ – കാസിം ആമയം, ഡിസൈൻ – ജംഷീർ യെല്ലോക്യാറ്റ്സ്, റിക്കോർഡിംഗ് – ഫിറോസ് നാകൊല , പി ആർ ഓ – അജയ് തുണ്ടത്തിൽ.