Top Stories
പോലീസ് ഉദ്യോഗസ്ഥന് കോവിഡ്; 59 ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ
കൊച്ചി : കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന സ്റ്റേഷൻ ഓഫീസർ അടക്കം 59 ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി.പെരുമ്പാവൂർ സ്വദേശിയായ സി പി ഒയ്ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലടക്കം ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഹോംക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ സന്ദർശനം നടത്തുകയും ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ കേന്ദ്രങ്ങളിലും പിന്നീട് സ്റ്റേഷൻ ഡ്യൂട്ടിയിലും ഉണ്ടായിരുന്നു. രണ്ട് ദിവസം മുൻപാണ് ഉദ്യോഗസ്ഥന് പനിയും മറ്റ് ശാരീരിക വിഷമതകളും കണ്ടു തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.