News

വൈദ്യുതിബിൽ അഞ്ചു തവണകളായി അടച്ചാൽ മതി

തിരുവനന്തപുരം :  ലോക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അഞ്ചു തവണകളായി അടച്ചാൽ മതിയെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്. പിള്ള. ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി.

ബില്ലിലെ അഞ്ചിലൊന്ന് തുക ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക നാലുതവണകളായി അടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് മൂന്നുതവണയായി ബില്ലടയ്ക്കാൻ അനുവദിച്ചിരുന്നു. പകുതിത്തുക അടച്ചാൽ ശേഷിക്കുന്ന തുകയ്ക്ക് രണ്ടുതവണകളാണ് അനുവദിച്ചത്. ഇതാണ് അഞ്ചുതവണകളാക്കിയത്.

അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റർ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നൽകിയ ബിൽ ഇപ്പോൾ അടച്ചില്ലെങ്കിലും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ല. ഇവർ മീറ്റർ റീഡിങ് നടത്താൻ സെക്ഷൻ ഓഫീസുകളെ സമീപിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button