Top Stories

കൊല്ലം ജില്ലയില്‍ ഇന്ന് 17 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം : ജില്ലയില്‍ ഇന്ന് 17 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരുമാണ്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം198 ആയി. നിലവിൽ 108 പേരാണ് ചികിത്സയിൽ കഴിയുന്നത്. മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശികളായ 3 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.

ഇട്ടിവ ഗ്രാമപഞ്ചായത്ത് വയ്യാനം സ്വദേശിനിയായ 30 വയസുളള യുവതി. മെയ് 31 ന് അബുദാബിയില്‍ നിന്നും  IX 1538 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി.  അവിടെ നിന്നും എയര്‍പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തെത്തുകയും ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു.  ജൂണ്‍ 17 ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആലപ്പാട് ഗ്രാമപഞ്ചായത്ത്  അഴീക്കല്‍ സ്വദേശിയായ 27 വയസുളള യുവാവ്.  ജൂണ്‍ 15 ന് ഷാര്‍ജയില്‍ നിന്നും  G9-449 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത് എത്തി.  അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു.  ജൂണ്‍ 17 ന്  നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശൂരനാട് വടക്ക് സ്വദേശിയായ 38 വയസ്സുള്ള യുവാവ്.  ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും  6E 9324  നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പിറവന്തൂര്‍ സ്വദേശിയായ 27 വയസുളള യുവാവ്.  ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും  6E 9324  നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കല്ലുവാതുക്കല്‍ പാരിപ്പളളി സ്വദേശിനിയായ 20 വയസുളള യുവതി. ജൂണ്‍ 1 ന് മോസ്കോയില്‍ നിന്നും  A1 1946  നമ്പര്‍ ഫ്ലൈറ്റില്‍ കണ്ണൂരില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. ജൂണ്‍ 17 ന് നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കൊറ്റങ്കര സ്വദേശിയായ 28 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J9-1405  നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മൈനാഗപ്പളളി കടപ്പ സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും G8-9023 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ജൂണ്‍ 16 ന് സ്രവ പരിശോധന നടത്തുകയും  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

തേവലക്കര കോയിവിള സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നും വിമാനത്തില്‍  കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍  കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും  തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കൊല്ലം ആശ്രാമം നഗര്‍ സ്വദേശിയായ 52 വയസുളള പുരുഷന്‍.  ജൂണ്‍ 7 ന് റഷ്യയില്‍ നിന്നും  KC 1383 നമ്പര്‍ ഫ്ലൈറ്റില്‍  കൊച്ചിയിലും അവിടെ നിന്നും  KSRTC ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചാത്തന്നൂര്‍ സ്വദേശിയായ 47 വയസുളള പുരുഷന്‍.  ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും  6E 9433 നമ്പര്‍ ഫ്ലൈറ്റില്‍  കൊച്ചിയിലും അവിടെ നിന്നും  KSRTC ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശിയായ 46 വയസുളള പുരുഷന്‍. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും J9 1405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും തുടര്‍ന്ന് KSRTC ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തേവലക്കര കോയിവിള സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും KU 1354 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും തുടര്‍ന്ന് KSRTC ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു.  സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 28 വയസുളള യുവാവ്. ജൂണ്‍ 10 ന് മസ്ക്കറ്റില്‍ നിന്നും 6E 9102 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്  സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

നീണ്ടകര പുതുവല്‍ സ്വദേശിയായ 40 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും  6E 9324  നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പത്തനാപുരം കല്ലുംകടവ് സ്വദേശിയായ 22 വയസുളള യുവാവ്.  ജൂണ്‍ 16 ന് ഡല്‍ഹിയില്‍ നിന്നുമുളള മംഗള എക്സ്പ്രസ് ട്രയിനില്‍ എറണാകുളത്തും അവിടെ നിന്നും ആംബുലന്‍സില്‍ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്  നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇട്ടിവ പഞ്ചായത്തില്‍ വയ്യാനം സ്വദേശിയായ 9 വയസുളള ആണ്‍കുട്ടി. മെയ് 31 ന് അബുദാബിയില്‍ നിന്നും IX 1538 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പോരുവഴി പഞ്ചായത്തില്‍ സ്വദേശിയായ 53 വയസുളള പുരുഷന്‍. ജൂണ്‍ 16 ന് ഭാര്യയോടൊപ്പം മൈസൂരില്‍ നിന്നുമെത്തി.  ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു.  സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button