Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേർക്ക് കോവിഡ്
ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 13,586 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് ബാധ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 24 മണിയ്ക്കൂറിനിടെ 336 കോവിഡ് മരണവും രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,80,532ഉം മരണം 12,573ഉം ആയി. 1,63,248പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,04,711 പേർ രോഗമുക്തരായി.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 3752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 1,20,504 ആയി. പുതുതായി 100 പേർ മഹാരാഷ്ട്രയിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5751 ആയി.
തമിഴ്നാട്ടിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52,334 ആയി. 2141 പേർക്കാണ് 24 മണിയ്ക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചത്. പുതുതായി 49 പേർകൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 625 ആയി.
ഡൽഹിയിൽ 2877 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 49,979 ആയി. 24 മണിക്കൂറിനിടെ 665 പേർ മരിച്ചു. ഇതോടെ ആകെ മരണം 1,969 ആയി ഉയർന്നു.