Top Stories
രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
ന്യൂഡൽഹി : രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെണ്ണലുമാണ് ഇന്ന് നടക്കുക. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റിൽ ഭരണകക്ഷിയായ ബി.ജെ.പി. സഖ്യത്തിന് (എൻ.ഡി.എ.) വിജയപ്രതീക്ഷയുണ്ട്.
തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയിൽ എൻ.ഡി.എ. ഭൂരിപക്ഷത്തിലേക്ക് അടുക്കും. സുഹൃദ്പാർട്ടിയായ എ.ഐ.എ.ഡി.എം.കെ. ചേരുന്നതോടെ 115 അംഗങ്ങളുടെ പിന്തുണ സർക്കാരിനുണ്ടാകും. 245 അംഗസഭയിൽ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. ബി.ജെ.ഡി.(9), ടി.ആർ.എസ്.(7), വൈ.എസ്.ആർ. കോൺഗ്രസ് (6) പാർട്ടികളുടെ 22 സീറ്റുകൾ നിർണായകസമയങ്ങളിലെല്ലാം അനുകൂലമായി ലഭിക്കുന്നതിനാൽ ഭരണമുന്നണിക്ക് ഒട്ടും ഭയക്കാനില്ല. എസ്.പി.(8), ബി.എസ്.പി.(4) പാർട്ടികൾ കോൺഗ്രസുമായി അടുത്ത കാലത്തുണ്ടായ അകൽച്ചയും ബി.ജെ.പി. സർക്കാരിന് അനുകൂലമാവും.