News
അബുദാബിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
അബുദാബി : മലയാളി യുവാവിനെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ലക്കിടി മംഗലം സ്വദേശി ജിനു ചന്ദ്രനെയാണ് (39) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമ അബുദാബിയിലെ റുവൈസിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്.
അഡ്നോക് റിഫൈനിങ് കമ്പനിയിലെ റുവൈസ് ഏരിയ സര്‍വീസസ് ഡിവിഷനില്‍ പ്രോജക്ട് ഡെവലപ്മെന്റ് എഞ്ചിനീയറായിരുന്നു. മുമ്പ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ ജിനുവിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സൗപര്‍ണികയില്‍ പരേതനായ കെ പി ചന്ദ്രശേഖരന്റെയും വി കെ വത്സലയുടെയും മകനാണ് ജിനു ചന്ദ്രന്. കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജിലെ മുന്‍ യൂണിയന് ചെയര്‍മാനായിരുന്നു ഇദ്ദേഹം.