ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല.
ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകളെതുടര്‍ന്നും ഞായറാഴ്ചത്തെ ലോക്ക്ഡൗണിൽ സര്‍ക്കാര്‍ നേരത്തെയും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകള്‍ നടത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താം. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനനടപടികള്‍ക്കായി പോകാം.