പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പ്കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി. എന്നാല്‍ ഇയാള്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന കാര്യവും പരശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 73 ലക്ഷം രൂപ തട്ടിയ കേസിലാണ് മുഖ്യപ്രതിയുടെ സ്വത്ത് കണ്ടു കെട്ടിയത്. ഈ തുക തിരിച്ചു പിടിക്കാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടപടി. അന്വേഷണവുമായി വിഷ്ണുപ്രസാദ് സഹകരിക്കുന്നില്ലെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി.
നിലവില്‍ ജയിലില്‍ കഴിയുന്ന വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും.മുഖ്യപ്രതിക്ക് ഒന്നരക്കോടിയോളം രൂപയുടെ സ്വത്തുണ്ടെന്നും അത് കണ്ടുകെട്ടണമെന്നും റവന്യൂവകുപ്പിന് നല്‍കിയ കത്തില്‍ ജില്ലാ കളക്ടറും ശിപാര്‍ശ ചെയ്തിരുന്നു.