News

മലപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മലപ്പുറം : കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശി പോലീസ് പിടിയിൽ. തിരുനാവായയിലെ തുണിക്കടയിൽ ജോലിചെയ്യുന്ന സെയ്ദുൽ ഇസ്ലാം മുന്നയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി താമസിച്ചതിന് ഇയാൾക്കെതിരേ കേസും രജിസ്റ്റർ ചെയ്തു.

2013 ലാണ് സെയ്ദുൽ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ആദ്യം ബെംഗളൂരുവിലെ തുണിക്കടയിൽ ജോലിക്ക് കയറി. പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലെ തുണിക്കടയിലും ഏതാനും മാസങ്ങൾ ജോലിചെയ്തു. പിന്നീട് തിരുപ്പൂരിലെ അവിനാശി റോഡിലെ തുണിക്കടയിൽ ജോലിക്കെത്തി. ഇവിടെനിന്ന് ബംഗാളിലെ വ്യാജ വിലാസത്തിൽ 1500 രൂപയ്ക്ക് വ്യാജ ആധാർ കാർഡും സംഘടിപ്പിച്ചു.

2019-ൽ തിരുനാവായയിലെ തുണിക്കടയിൽ ജോലിക്ക് കയറി. ഇവിടെ ഒരു വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയിൽ ഇയാൾ വിവാഹത്തിനായി ബംഗ്ലാദേശിൽ പോയിരുന്നു. ഫെബ്രുവരിയിൽ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശിൽ തന്നെയാണ് താമസം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button