Top Stories
സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. തിരുവനന്തപുരം കോര്പറേഷന്, കോട്ടയം ചിറക്കടവ്, എറണാകുളത്തെ വെങ്ങോല എന്നീ പ്രദേശങ്ങളെയാണ് പുതുതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോര്‍പറേഷനിലെ കാലടി ജംഗ്ഷന്, ആറ്റുകാല്‍, ഐരാണിമുട്ടം, മണക്കാട് ജംഗ്ഷന്, ചിറമുക്ക്-കാലടി റോഡ് എന്നിവയാണ് കണ്ടെന്‍മെന്റ് സോണുകള്‍.
പാലക്കാട് ജില്ലയിലെ നാല് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഷൊര്‍ണൂര്‍, പെരുമാട്ടി, വാണിയംകുളം, തെങ്കര എന്നിവയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവായത്. ഇതോടെ നിലവില്‍ സംസ്ഥാനത്ത് 111 ഹോട്ട് സ്പോട്ടുകളാണുള്ളത്.