രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. 24 മണിയ്ക്കൂറിനുള്ളിൽ 14516 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 375 മരണവും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യ്തു. ഇതാദ്യമാണ് ഒരു ദിവസം ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. 395048 പേർക്കാണ് നിലവിൽ രാജ്യത്ത് കോവിഡ്ബാധ കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ആകെ കോവിഡ് മരണം 12948 ആയി. 1.68ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2.14 ലക്ഷം പേർ രാജ്യത്ത് രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്തെത്തി. 5893 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടിൽ 54,449 പേർക്ക് രോഗവും 666 മരണവും റിപ്പോർട്ട് ചെയ്തു.53116 പേർക്ക് രോഗം കണ്ടെത്തിയ ഡൽഹിയിൽ മരണം 2035 ആയി. 26,141 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ 1618 പേർ മരിച്ചിട്ടുണ്ട്. 15785 പേർക്ക് രോഗം സ്ഥിരീകരിച്ച യുപിയിൽ മരണം 488 ആയി. 14256 പേർക്ക് രോഗം സ്ഥിരീകരിച്ച രാജസ്ഥാനിൽ 333 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 2912 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിൽ 21 കോവിഡ് മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.