സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം-24, പാലക്കാട്-23, പത്തനംതിട്ട-17, കോഴിക്കോട്-12, എറണാകുളം- 3, കോട്ടയം-11, കാസർകോട്-7, തൃശ്ശൂർ-6, മലപ്പുറം-5, വയനാട്-5, തിരുവനന്തപുരം-5, കണ്ണൂർ-4, ആലപ്പുഴ-4, ഇടുക്കി-1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ച 127 പേരിൽ 87 പേർ വിദേശത്തുനിന്നു വന്നവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്നുപേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡൽഹി-9, തമിഴ്നാട്-5, ഉത്തർ പ്രദേശ്-2, കർണാടക-2, രാജസ്ഥാൻ-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.
57 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം-2,കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂർ-2 കാസർകോട്-2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
ഇന്ന് 4,817 സാമ്പിൾ പരിശോധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,039 പേർക്കാണ്. നിലവിൽ ചികിത്സയിലുള്ളത് 1,450 പേരാണ്. സംസ്ഥാനത്ത് 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,036 പേർ ആശുപത്രികളിലുണ്ട്. 288 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധിച്ചത്. 3,193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാവിഭാഗത്തിൽപ്പെട്ട 37,136 സാമ്പിൾ ശേഖരിച്ചു. 35,712 സാമ്പിളുകൾ നെഗറ്റീവായിട്ടുണ്ട്.
മേയ് നാലു മുതൽ ജൂൺ 19 വരെ വൈറസ് ബാധിതരായ 2,413 പേരിൽ 2,165 പേരും വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 1,32,569 പേർ നിരീക്ഷണത്തിലുണ്ട്. 39,683 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. ദ്വിതീയ സമ്പർക്ക പട്ടികയിൽ 23,695 പേരുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി.
മേയ് ഏഴു മുതൽ ജൂൺ 20 വരെ 401 വിമാനങ്ങളും മൂന്നു കപ്പലുകളുമാണ് കേരളത്തിലെത്തിയത്. ഇതിൽ 225 എണ്ണം ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. യു.എ.യിൽനിന്ന് 154 വിമാനങ്ങളിലായി 28,114 പേർ മടങ്ങിയെത്തി. കുവൈത്തിൽനിന്ന് 60 വിമാനങ്ങളിലായി 10,439 പേർ എത്തി. ഒമാനിൽനിന്ന് 50 വിമാനങ്ങളിലായി 8707 പേർ നാട്ടിലെത്തി. ഖത്തറിൽനിന്ന് 36 വിമാനങ്ങളിലായി 6,005 പേർ കേരളത്തിലെത്തി. ബഹ്റൈനിൽനിന്ന് 26 വിമാനങ്ങളിലായി 4,309 പേർ വന്നു. സൗദി അറേബ്യയിൽനിന്ന് 34 വിമാനങ്ങളിലായി 7,190 പേർ വന്നു. മറ്റ് രാജ്യങ്ങളിൽനിന്ന് 44 വിമാനങ്ങളിലായി 7,184 പേർ എത്തിയിട്ടുണ്ട്.
ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് കേരളത്തിലെത്തിയത്. ആകെ വന്ന 71,958 പേരിൽ 1,524 പേർ മുതിർന്ന പൗരന്മാരാണ്. ഗർഭിണികൾ-4,898 പേരും 7,193 പേർ കുട്ടികളുമാണ്. 35,327 പേർ തൊഴിൽ നഷ്ടപ്പെട്ടു മടങ്ങി വന്നവരാണ്.