കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അന്തരിച്ചു
കണ്ണൂർ : കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്ന കെ. സുരേന്ദ്രൻ(64) അന്തരിച്ചു.കണ്ണൂർ നഗരത്തിന് സമീപം മഞ്ചപ്പാലം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ കളത്തിൽ കണാരന്റെയും നാണിയുടെയും മകനാണ്.
ഐ.എൻ.ടി.യു.സിയുടെ ജില്ലാ സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ഡി.സി.സി മുൻ പ്രസിഡന്റ് കൂടിയാണ് കെ. സുരേന്ദ്രൻ.
ഐ.എൻ.ടി.യു.സി.യിലൂടെയാണ് കെ സുരേന്ദ്രൻ രാഷ്ട്രീയ രംഗത്ത് സജ്ജീവമാകുന്നത്. ടെക്സ്റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി,ലേബർ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, നാഷണൽ മോട്ടോർ ലേബർ കോൺഗ്രസ് ഐ.എൻ.ടി.യു.സി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ജനറൽ വർക്കേഴ്സ് കോൺഗ്രസ്, തുടങ്ങിയ വിവിധസംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് വളപട്ടണം ഡിവിഷൻ, തളിപ്പറമ്പ്,പയ്യന്നൂർ അസംബ്ലി മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. നേരത്തെ മിനിമം വേജ്ബോർഡ് അഡൈ്വസറി അംഗമായിരുന്നു. ടെക്സ്റ്റൈൽ ഐ.ആർ.സി കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ശ്രീജ.മക്കൾ: സൂര്യ (ദുബായ്),ശ്രുതി(ദുബായ്). മരുമകൻ: ഷനോജ് (ദുബായ്).