News

തിരുവനന്തപുരം നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്ന് മുതല്‍ അടച്ചിടും

തിരുവനന്തപുരം :  തലസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളായ ആറ്റുകാല്‍, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്ന് മുതല്‍ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂര്‍ക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിടുന്നത്. അട്ടക്കുളങ്ങര മുതല്‍ തിരുവല്ലം വരെയുള്ള പ്രധാന റോഡും അടച്ചിടും.

സംസ്ഥാനത്ത് സാമൂഹ്യ അകലം ഉറപ്പാക്കാനായുള്ള പൊലീസ് പരിശോധനയും ഇന്ന് മുതല്‍ ശക്തമാക്കും. സമരപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും. സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുയിടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം, കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്പര്‍ക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button