Top Stories
കശ്മീരിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു
ശ്രീനഗർ : കശ്മീരിൽ ഏറ്റുമുട്ടൽ. സിആർപിഎഫ് ജവാന് വീരമൃത്യു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ബാൻസൂ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റമുട്ടലിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്. തീവ്രവാദികളുടെ വെടിവെപ്പിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ബാൻസൂ മേഖലയിൽ കശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ ചേർന്നാണ് സംയുക്ത തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.