News
പ്രതിക്ക് കൊവിഡ്: പുനലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അടക്കം നിരീക്ഷണത്തിൽ
കൊല്ലം : ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പട്രോളിങ് സംഘം അടക്കം സ്റ്റേഷനില്‍ വന്നു പോയ മറ്റു പൊലീസുകാരുടെ വിശദാംശങ്ങളും ശേഖരിക്കുകയാണ്. സ്റ്റേഷന്‍ അണുവിമുക്തമാക്കുന്നത് തുടരുകയാണ്. സ്റ്റേഷനിൽ സന്ദർശകർക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.