Top Stories

രാജ്യത്ത് 24 മണിക്കൂറിനിടെ 14933 പേര്‍ കോവിഡ് ബാധിതരായി

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം കുറയുന്നില്ല.  24 മണിക്കൂറിനിടെ 14933 പേര്‍ കോവിഡ് രോഗ ബാധിതരായി. 440215 പേരാണ് രാജ്യത്ത് ഇതുവരെ രോഗബാധിതരായത്. 1,78,014 ആളുകള്‍ ചികിത്സയിലുണ്ട്. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 56.37 ശതമാനമായി. 2,48,190 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.

രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 14,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 പേർകൂടി മരിച്ചതോടെ ആകെ മരണം 14,011 ആയി. ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി. പുതുതായി 3721 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.6283 പേർ മരിക്കുകയുമുണ്ടായി.

ഡൽഹിയിൽ 62,655 പേർക്കാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. 2233 മരണവും റിപ്പോർട്ട് ചെയ്തു. മണ്ഡോളി ജയിലില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച തടവുകാരനൊപ്പം ഒരു മുറിയില്‍ കഴിഞ്ഞവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരില്‍ 17 പേരുടെയും ഫലം പൊസിറ്റീവാണ്. 12 പേര്‍ക്ക് രോഗമില്ലെന്ന് ദില്ലി ജയില്‍ വകുപ്പ് അറിയിച്ചു. അതിനിടെ ദില്ലിയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സുനില്‍കുമാര്‍ ആണ് മരിച്ചത്. ഇതോടെ ദില്ലിയില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി ഉയര്‍ന്നു.

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 2710 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകള്‍ 62,087 ആയി ഉയര്‍ന്നു. 37 പേര്‍ കൂടി മരിച്ചു. മരണം 794 ആയി. 27,178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തമിഴ്നാട്ടിലെ കൂടുതല്‍ ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയും വെല്ലൂര്‍,റാണിപേട്ട് ജില്ലകളും പൂര്‍ണ്ണമായി അടച്ചിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button