Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു
കൊല്ലം : സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.
വസന്തകുമാർ എട്ടാം തീയ്യതി ഡൽഹി നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് പത്തിന് കേരളത്തിലെത്തി. ക്വാറന്റീനിൽ കഴിയവെ15-ാം തീയതിയാണ് പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയത്.17-ാം തീയതിയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വസന്തകുമാറിനായി കൊച്ചിയിൽ നിന്ന് 62,000 രൂപ വിലയുള്ള ജീവൻ രക്ഷാ മരുന്ന് എത്തിച്ചിരുന്നു.