രാജ്യത്ത് ഡീസൽ വില വീണ്ടും വര്‍ധിപ്പിച്ചു
ഡൽഹി : രാജ്യത്ത് ഡീസലിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ പതിനെട്ടാം ദിവസമാണ് ഡീസല്‍ വില ഉയരുന്നത്. ലിറ്ററിന് 45 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. അതേസമയം പെട്രൊള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ 18 ദിവസം കൊണ്ട് ഡീസലിന് 9.92 രൂപയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഡീസല്‍ ഒരു ലിറ്ററിന് ഇന്ന് 75 രൂപ 72 പൈസയാണ് വില. ഇന്നലെ പെട്രോളിന് ലിറ്ററിന് 19 പൈസയും ഡീസലിന് 52 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് എട്ട് രൂപ 52 പൈസയും ഡീസലിന് ഒന്‍പത് രൂപ 50 പൈസയുമാണ് കൂടിയത്. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രൊള്‍ വില.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്‍റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.