സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂർ-17 പാലക്കാട്-16, തൃശ്ശൂർ-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസർകോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്നു വന്നതാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം എട്ടുപേർക്ക് രോഗം ബാധിച്ചു. ഡൽഹി-15, പശ്ചിമ ബെംഗാൾ-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കർണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്.
81 പേർ രോഗമുക്തി നേടി. കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂർ-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂർ-10 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് 4,941 സാമ്പിൾ പരിശോധിച്ചു. 3603 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 1,691 പേരാണ്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 288 പേരെ ഇന്നു മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4,005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാവിഭാഗത്തിൽപ്പെട്ട 40,537 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 39,113 സാമ്പിളുകൾ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.