News
രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു
കൊച്ചി : രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ പത്തൊൻപതാം ദിവസമാണ് രാജ്യത്ത് എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ദിപ്പിക്കുന്നത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.18 രൂപയായി. ഡീസലിന് 75.84 രൂപയിലുമെത്തി. കഴിഞ്ഞ 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് 10 രൂപ നാലു പൈസയാണ്. ജൂണ്‍ ഏഴ് മുതലാണ് എണ്ണ കമ്പനികള്‍ വില കൂട്ടാൻ തുടങ്ങിയത്.