News
കുപ്രസിദ്ധ മോഷ്ടാവ് കെന്നഡി ജോസും കൂട്ടാളി വാവാ ഗണേശും പോലീസ് പിടിയിൽ

ജില്ലയിൽ മുമ്പും പലതവണ സമാന കേസുകളിൽ കെന്നഡി ജോസ് പോലീസ് പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.ജനുവരി ഒന്നിനാണ് അവസാനമായി ജോസ് ജയിൽ മോചിതനായത്.തുടർന്നാണ് ഇയാളും കൂട്ടാളിയും കൂടി മോഷണപരമ്പര നടത്തിയത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ് നൽകിയ നിർദേശത്തെത്തുടർന്ന് ഇരവിപുരം ശക്തികുളങ്ങര സ്റ്റേഷനുകളിലെ പോലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കൊല്ലം എ.സി.പി പ്രദീപ് കുമാർ ,ഇരവിപുരം പോലീസ് ഇൻസ്പെക്ടർ വിനോദ്,എസ്.ഐ വിനോദ് കുമാർ,എ.എസ്.ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.