News

ജൂലൈ 15 വരെ അന്തരാഷ്​ട്ര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കില്ല

ന്യൂഡല്‍ഹി : കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അന്തരാഷ്​ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച്‌​ അറിയിപ്പ്​ ഡയറക്​ടര്‍ ജനറല്‍ ഓഫ്​ സിവില്‍ ഏവിയേഷ​ന്‍ (ഡി.ജി.സി.എ) വെള്ളിയാഴ്​ച പുറത്തിറക്കി.

ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള അന്തരാഷ്​ട്ര വിമാന സര്‍വിസുകള്‍​ ജൂലൈ 15 വരെ അനുവദിക്കില്ല. വിലക്ക്​ കാര്‍ഗോ സര്‍വിസുകള്‍ക്ക്​ ബാധകമാകില്ല. ഡി.ജി.സി.എ അംഗീകരിച്ച സര്‍വിസുകള്‍ക്കും വിലക്കുണ്ടാകില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button