News

സിബിഎസ്‌ഇ പരീക്ഷാ വിജ്ഞാപനമായി; ഫലം ജൂലൈ 15-നകം

ഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകള്‍ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്‌ഇ  പുറത്തിറക്കി.  സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് വിജ്ഞാപനം ഇറക്കിയത്.  സിബിഎസ്‌ഇ സുപ്രീംകോടതിയിൽ സമർപ്പിച്ച വിജ്ഞാപനം കോടതി അതേപടി അംഗീകരിച്ച്‌ ഹര്‍ജികള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഐസിഎസ്‌ഇയും ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മറ്റു പരീക്ഷകളെക്കുറിച്ചുള്ള കേസുകളെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ജൂലായ് ഒന്നുമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകൾ മാത്രമാണ് എഴുതിയതെങ്കിൽ രണ്ട് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി മാർക്ക് പരിഗണിക്കും വിജ്ഞാപനത്തിൽ പറയുന്നു.

ഒന്നോ രണ്ടോ പരീക്ഷകൾ മാത്രം എഴുതിയ വിദ്യാർത്ഥികൾക്ക് ഇന്റേണൽ അസെസ്മെന്റ് പരിഗണിച്ചാകും മൂല്യനിർണ്ണയം. മാർക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷണൽ പരീക്ഷ നടത്തും. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണല്‍ അസസ്മെന്‍റ് മാര്‍ക്കുകളല്ല, എഴുത്തുപരീക്ഷാ ഫലം തന്നെയാകും അന്തിമം.  കേരളത്തില്‍ പരീക്ഷകള്‍ നടന്നതിനാല്‍ അതിലെ മാര്‍ക്കുകള്‍ തന്നെയാകും അന്തിമം. മൂന്ന് പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്ക് മികച്ച മാര്‍ക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ഫലം എടുക്കും.അതിന്‍റെ ശരാശരി മാര്‍ക്കാകും നടക്കാത്ത മറ്റ് പരീക്ഷകള്‍ക്കെല്ലാം ഉണ്ടാകുക.

ഇന്‍റേണല്‍ അസസ്മെന്‍റ് അനുസരിച്ചുള്ള മാര്‍ക്കുകള്‍ ചേര്‍ത്ത് പരീക്ഷാഫലം ജൂലൈ 15-നകം പ്രസിദ്ധീകരിക്കും.  സാഹചര്യം മെച്ചപ്പെട്ടാല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം. ഇങ്ങനെ പരീക്ഷ എഴുതുന്നത് ഇംപ്രൂവ്മെന്‍റ് പരീക്ഷയായി കണക്കാക്കും, ഈ ഫലമായിരിക്കും അന്തിമം. പത്താം ക്ലാസുകാര്‍ക്ക് ഇനി പരീക്ഷയില്ല, ഇന്‍റേണല്‍ അസസ്മെന്‍റ് അനുസരിച്ച്‌ തന്നെയാകും മാര്‍ക്ക്.

ദില്ലിയില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒന്നോ രണ്ടോ പരീക്ഷ മാത്രം എഴുതിയ കുട്ടികള്‍ക്കുള്ള നിബന്ധനയും വേറെയാണ്. അവര്‍ക്ക് എഴുതിയ പരീക്ഷകളുടെയും ഇന്‍റേണല്‍ അസസ്മെന്‍റിന്‍റെയും അടിസ്ഥാനത്തിലാകും മാര്‍ക്ക്. ഇവര്‍ക്ക് ഭാവിയില്‍ നടന്നേക്കാവുന്ന ഇംപ്രൂവ്മെന്‍റ് പരീക്ഷയിലും പങ്കെടുക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button