News
കോവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ശുപാർശ
തിരുവനന്തപുരം : കോവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ശുപാർശ. മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോർട്ട്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ കമ്മീഷന്‍ സര്‍ക്കാരിന് കൈമാറി. അന്തിമ തീരുമാനമെടുക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷകയില്‍ രാവിലെ 11 മണിയ്ക്ക് ഉന്നത തല യോഗം ചേരും.
അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് 8 രൂപയായിരുന്നത് 10 രൂപ ആക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടാം. വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കിയേക്കും. കോവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്‌ക്കേണ്ടിവരുമെന്നതിനാല്‍ അത് കണക്കിലെടുത്താവും അന്തിമ തീരുമാനം.
ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും.