News
യുവതിയെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ : യുവതിയെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറവ് ചാലാപ്പിള്ളി പ്രസന്ന (49) യാണ് മരിച്ചത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന യുവതി വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
അന്തിക്കാട് എസ്ഐ കെഎസ് സുശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കൊറോണ ടെസ്റ്റ് നടത്തിയ ശേഷം സംസ്കാരം പിന്നീട് നടക്കും.
പരേതരായ ദേവകി അമ്മയുടെയും മാധവന് നായരുടെയും മകളാണ് പ്രസന്ന. സഹോദരി: ജയ ഗോപി.