News
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി
ഡൽഹി : തുടര്‍ച്ചയായ 20ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്.
കഴിഞ്ഞ 20 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 8.88 രൂയും ഡീസല്‍ വിലയില്‍ 10.22 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.85 പൈസയായി. ഡീസലിന് 77.88 പൈസയായും ഉയര്‍ന്നു. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.