കൊല്ലം ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ യു.എ.ഇ യിൽ നിന്നും ഒരാളും ഒമാനിൽ നിന്നും 3 പേരും കുവൈറ്റിൽ നിന്ന് 4 പേരും ഉൾപ്പെടെ 8 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 2 പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. നിലവിൽ 186 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 311 പേർക്കാണ് ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയില്‍ 15 പേർ രോഗമുക്തി നേടി.
ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയവർ
നെടുമ്പന പഴങ്ങാലം സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 18 ന് മസ്ക്കറ്റിൽ നിന്നും AI IX 1554 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പട്ടാഴി താഴത്ത് വടക്ക് സ്വദേശിനിയായ 55 വയസുള്ള സ്ത്രീ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പട്ടാഴി താഴത്ത് വടക്ക് സ്വദേശിയായ 56 വയസുളള പുരുഷൻ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പിറവന്തൂർ കറവൂർ സ്വദേശിയായ 34 വയസുളള യുവാവ്.ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പുത്തൂർ കാരിക്കൽ സ്വദേശിനിയായ 43 വയസുളള സ്ത്രീ. കുവൈറ്റിൽ നിന്നും ജൂണ്‍ 10 ന് നാട്ടിലെത്തി. ജൂൺ 22 ന് രോഗം സ്ഥിതീകരിച്ചയാളുടെ ഭാര്യയാണ്. ഭർത്താവ് നാട്ടിലെത്തിയ അതേ ദിവസം മുതൽ തന്നെ (ജൂണ്‍ 10) സ്വയം ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 25 വയസുളള യുവാവ്. ജൂൺ 10 ന് മസ്ക്കറ്റിൽ നിന്നും 6E 9102 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 8 D) തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പുനലൂർ ഉറുകുന്ന് സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 14 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കംപാർട്ട്മെന്റ് B5) കൊല്ലത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പിറവന്തൂർ ഏലിക്കാട്ടൂർ സ്വദേശിയായ 51 വയസുളള പുരുഷൻ. ജൂണ്‍ 4 ന് അബുദാബിയിൽ നിന്നും IX 1452 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. B 12) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ജൂൺ 12 മുതൽ ഗൃഹനിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പുനലൂർ മൂസാവരിക്കുന്ന് സ്വദേശിയായ 37 വയസുളള യുവാവ്. ജൂൺ 23 ന് രോഗം സ്ഥരീകരിച്ച P 253 ന്റെ മകനാണ്. അന്നേ ദിവസം മുതൽ തന്നെ ഗൃഹനിരീക്ഷണത്തിലാണ്. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പൂതക്കുളം പുത്തൻകുളം സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂൺ 18 ന് കുവൈറ്റിൽ നിന്നും KU 1351 D നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : Y45 A) കൊച്ചിയിലും തുടർന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പട്ടാഴി വടക്ക് സ്വദേശിയായ 57 വയസുളള പുരുഷൻ. ജൂൺ 25 ന് മസ്ക്കറ്റിൽ നിന്നും OV 1639 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പുനലൂർ ചാച്ചിപ്പുന്ന സ്വദേശിയായ 57 വയസുളള പുരുഷൻ. ജൂൺ 8 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് S6 സീറ്റ് നം. 49) കൊല്ലത്തെത്തുകയും 7 ദിവസം സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു തുടർന്ന് ഗൃഹനിരീക്ഷണത്തിൽ ആയിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് 195 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 118 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വിവിധ ജില്ലകളിലായി 1,67,978 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.