News

രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു

കൊച്ചി : തുടർച്ചയായ 21-ാം ദിവസും രാജ്യത്തെ ഇന്ധന വില കമ്പനികൾ വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയും ഇന്ന് കൂട്ടി.

ഇതോടെ ഒരു ലിറ്റർ ഡീസലിന് 10.45 രൂപയും പെട്രോൾ ലിറ്ററിന് 9.17 രൂപയുമാണ് കഴിഞ്ഞ മൂന്നാഴ്ചക്കിടെ എണ്ണ കമ്പനികൾ വർധിപ്പിച്ചത്. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില തമ്മിൽ 2 പൈസയുടെ അന്തരം മാത്രമാണുള്ളത്. പെട്രോൾ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില.

ജൂൺ ഏഴ് മുതലാണ് പെട്രോൾ, ഡീസൽ വില വില കുത്തനെ ഉയരാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ വിലത്തകർച്ച വന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ 13 രൂപവരെ ഉയർത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button