സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്ട്സ്പോട്ടു കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട്സ്പോട്ടു കൂടി. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും) പുതിയ ഹോട്ട് സ്പോട്ട്.
നാലു പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽനിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 3, 4, 5, 6), ചാവക്കാട് മുൻസിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്. സംസ്ഥാനത്ത് ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് 195 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 118 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വിവിധ ജില്ലകളിലായി 1,67,978 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.