Top Stories
ലോകത്ത് കൊറോണ ബാധിധരുടെ എണ്ണം ഒരു കോടി കടന്നു
ചൈനയിലെ വുഹാനിൽ നിന്ന് പകർന്ന് 185 ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ച കൊറോണ മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് ബാധിധരുടെ എണ്ണം ഒരു കോടി കടന്നതും അഞ്ച് ലക്ഷം പേർ മരിക്കുകയും ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ ലോകത്താകെ 4,461 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ലോകത്താകെ ആശങ്കയേറ്റി കൊവിഡ് കുതിക്കുകയാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും രേഖപ്പെടുത്തിയത്. 25 ലക്ഷത്തിലധികം പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചിട്ടുണ്ട്. 1.28 ലക്ഷം പേർ ഇതിനോടകം മരിച്ചു. തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 13.15 ലക്ഷം പേർക്ക് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേർ മരിച്ചു.
രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് റഷ്യയാണ്. റഷ്യയിൽ 6.27 ലക്ഷം പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഒമ്പതിനായിരത്തോളം പേരാണ് റഷ്യയിൽ രോഗം പിടിപെട്ട് മരിച്ചത്.
കോവിഡ് കേസുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ 5.2 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 15,000 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ നടന്നത്. ദിനംപ്രതിയുള്ള രോഗികളുടെ വര്‍ധനവിലും മരണത്തിലും റഷ്യയേക്കാള്‍ മുന്നിലാണ് ഇന്ത്യ എന്നത് ആശങ്ക പരത്തുന്നുണ്ട്.