Top Stories

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാൽ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാർഡുകളും), എടപ്പാൾ (എല്ലാ വാർഡുകളും), ആലങ്കോട് (എല്ലാ വാർഡുകളും), പൊന്നാനി മുൻസിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാർഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാർഡുകളും), പുൽപ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂർ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോർപറേഷൻ (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 118 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 42 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button