News
ട്രെയിനുകളിലേക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ തുടങ്ങി
നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലേക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ തുടങ്ങി. 230 സ്പെഷൽ ട്രെയിനുകളിലേയ്ക്കുള്ള റിസർവേഷനുകളാണ് തുടങ്ങിയത്. ജൂൺ 30മുതലുള്ള യാത്രകൾക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.
യാത്രയ്ക്ക് ഒരുദിവസംമുമ്പാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പർ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവവഴി ബുക്ക്ചെയ്യാം.
സാധാരണ റിസർവേഷൻ ടിക്കറ്റുകൾ 120 ദിവസംമുമ്പുവരെ ബുക്ക് ചെയ്യാമെന്നും റെയിൽവെ വ്യക്തമക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകൾക്കും 200 പ്രത്യേക മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇത് ബാധകമാണ്.