Month: June 2020
- News
അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ പനങ്ങാട് സ്വദേശി സഹലാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹല്‍ ആണെന്നാണ് പൊലീസ് കുറ്റപത്രം. മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിന് രാത്രിയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിക്കുന്നത്. ക്യാംപസിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ 16 പ്രതികളില്‍ 14 പേരും നേരത്തെ പിടിയിലായിരുന്നു. ഇപ്പോള്‍ കീഴടങ്ങിയ സഹലിന് പുറമെ ഇനി പന്ത്രണ്ടാം പ്രതിയായ ഷഹീം കൂടിയാണ് പിടിയിലാകാനുളളത്.
Read More » - News
വൈദ്യുതിബിൽ അഞ്ചു തവണകളായി അടച്ചാൽ മതി
തിരുവനന്തപുരം : ലോക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അഞ്ചു തവണകളായി അടച്ചാൽ മതിയെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്. പിള്ള. ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദേശം നൽകി. ബില്ലിലെ അഞ്ചിലൊന്ന് തുക ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക നാലുതവണകളായി അടയ്ക്കാം. ഗാർഹിക ഉപഭോക്താക്കൾക്ക് മൂന്നുതവണയായി ബില്ലടയ്ക്കാൻ അനുവദിച്ചിരുന്നു. പകുതിത്തുക അടച്ചാൽ ശേഷിക്കുന്ന തുകയ്ക്ക് രണ്ടുതവണകളാണ് അനുവദിച്ചത്. ഇതാണ് അഞ്ചുതവണകളാക്കിയത്. അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റർ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നൽകിയ ബിൽ ഇപ്പോൾ അടച്ചില്ലെങ്കിലും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ല. ഇവർ മീറ്റർ റീഡിങ് നടത്താൻ സെക്ഷൻ ഓഫീസുകളെ സമീപിക്കണം.
Read More » - Uncategorized
കണ്ണൂർ നഗരത്തിലെ കടകമ്പോളങ്ങൾ അടച്ചിടാൻ ഉത്തരവ്
കണ്ണൂർ : കണ്ണൂർ നഗരത്തിലെ മുഴുവൻ കടകമ്പോളങ്ങളും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. സമ്പർക്കം മൂലം കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പട്ട കണ്ണൂർ കോർപറേഷനിലെ 51, 52, 53 ഡിവിഷനുകൾ ഉൾപ്പെട്ടുന്ന ടൗൺ, പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടർ അറിയിച്ചു. കോർപ്പറേഷൻ പരിധിയിൽ താമസിച്ചിരുന്ന 14 വയസ്സുകാരന് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാർഥിക്ക് രോഗം ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.
Read More »