Month: June 2020
- News
ഡല്‍ഹി ആരോഗ്യമന്ത്രി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍
ന്യൂഡല്‍ഹി : ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പനിയും ശ്വസമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സത്യേന്ദ്ര ജെയിന് ഇന്ന് കോവിഡ് പരിശോധന നടത്തും. തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിന്‍ തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ അഡ്മിറ്റായതായും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള ഡൽഹിയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.
Read More » - News
കന്യാസ്ത്രീ ബലാത്സംഗം: ബിഷപ്പ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ബിഷപ്പ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിൽ ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി നേരത്തേ തള്ളിയ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി, ഫ്രാങ്കോ മുളക്കല്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു. കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയത്. എന്നാൽ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ വാദം. ഇതിനാല്‍ വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാണ് ഫ്രാങ്കോ കോടതിയെ സമീപിച്ചത്. 2018 ജൂണ്‍ 26 നാണ് കുറവിലങ്ങാട് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് 25 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
Read More » - News
കാസര്‍ഗോഡ് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കാസര്‍ഗോഡ് : കാസര്‍ഗോഡ് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് മരിച്ചത്. ദുബായില്‍ നിന്ന് വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍ . ശനിയാഴ്ചയാണ് മകന്റെ കൂടെ അബ്ദുള്‍ റഹ്മാന്‍ നാട്ടിലെത്തിയത്. ഇരുവരും വീട്ടില്‍ നീരിക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ഇരുവരും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് സ്രവം പരിശോധനയ്ക്ക് നല്‍കിയിരുന്നു. വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡിഎംഒ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധന ഫലം ഇന്ന് ലഭിക്കും. എട്ട് ദിവസം മുമ്പ് ദുബായില്‍ വച്ച് നടത്തിയ അബ്ദുള്‍ റഹ്മാന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു .
Read More »