Month: June 2020

  • News
    Photo of ഇന്ധനവില വർദ്ധനവ്: ജൂലൈ10ന് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക്

    ഇന്ധനവില വർദ്ധനവ്: ജൂലൈ10ന് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക്

    തിരുവനന്തപുരം : ജൂലൈ 10 ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്‌. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി നിരക്ക്‌ കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെ യാണ് പണിമുടക്ക്. അതേസമയം ജൂലൈ 6ന്‌ ഓട്ടോ-ടാക്‌സി സ്‌റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിക്കാനും തീരുമാനിച്ചു.

    Read More »
  • Top Stories
    Photo of ലോകത്ത് കൊറോണ ബാധിധരുടെ എണ്ണം ഒരു കോടി കടന്നു

    ലോകത്ത് കൊറോണ ബാധിധരുടെ എണ്ണം ഒരു കോടി കടന്നു

    ചൈനയിലെ വുഹാനിൽ നിന്ന് പകർന്ന് 185 ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ച കൊറോണ മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് ബാധിധരുടെ എണ്ണം ഒരു കോടി കടന്നതും അഞ്ച് ലക്ഷം പേർ മരിക്കുകയും ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ ലോകത്താകെ 4,461 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ലോകത്താകെ ആശങ്കയേറ്റി കൊവിഡ് കുതിക്കുകയാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും രേഖപ്പെടുത്തിയത്. 25 ലക്ഷത്തിലധികം പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചിട്ടുണ്ട്. 1.28 ലക്ഷം പേർ ഇതിനോടകം മരിച്ചു. തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 13.15 ലക്ഷം പേർക്ക് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേർ മരിച്ചു.

    Read More »
  • Top Stories
    Photo of കൊല്ലം ജില്ലയിൽ ഇന്ന് 12 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

    കൊല്ലം ജില്ലയിൽ ഇന്ന് 12 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു

    കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് 12 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ യു.എ.ഇ യിൽ നിന്നും ഒരാളും ഒമാനിൽ നിന്നും 3 പേരും കുവൈറ്റിൽ നിന്ന് 4 പേരും ഉൾപ്പെടെ 8 പേര്‍  വിദേശത്ത് നിന്നെത്തിയവരാണ്.  2 പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. നിലവിൽ 186 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 311 പേർക്കാണ് ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയില്‍ 15 പേർ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയവർ  നെടുമ്പന പഴങ്ങാലം സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 18 ന് മസ്ക്കറ്റിൽ നിന്നും  AI IX 1554 നമ്പര്‍ ഫ്ലൈറ്റില്‍  തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.  സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പട്ടാഴി താഴത്ത് വടക്ക് സ്വദേശിനിയായ 55  വയസുള്ള സ്ത്രീ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    പട്ടാഴി താഴത്ത് വടക്ക് സ്വദേശിയായ 56 വയസുളള പുരുഷൻ. ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും IX 1596 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിറവന്തൂർ കറവൂർ സ്വദേശിയായ 34 വയസുളള യുവാവ്.ജൂണ്‍ 12 ന് കുവൈറ്റിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   പുത്തൂർ കാരിക്കൽ സ്വദേശിനിയായ 43 വയസുളള സ്ത്രീ. കുവൈറ്റിൽ നിന്നും…

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്ട്സ്പോട്ടു കൂടി

    സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്ട്സ്പോട്ടു കൂടി

    തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട്സ്പോട്ടു കൂടി. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും) പുതിയ ഹോട്ട് സ്പോട്ട്. നാലു പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽനിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 3, 4, 5, 6), ചാവക്കാട് മുൻസിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്. സംസ്ഥാനത്ത് ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്ന് 195 പേർക്കാണ്  കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 118 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വിവിധ ജില്ലകളിലായി 1,67,978 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേർക്കും, പാലക്കാട് ജില്ലയിൽ 25 പേർക്കും, തൃശൂർ ജില്ലയിൽ 22 പേർക്കും, കോട്ടയം ജില്ലയിൽ 15 പേർക്കും, എറണാകുളം ജില്ലയിൽ 14 പേർക്കും, ആലപ്പുഴ ജില്ലയിൽ 13 പേർക്കും, കൊല്ലം ജില്ലയിൽ 12 പേർക്കും, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ 6 പേർക്കും, വയനാട് ജില്ലയിൽ 5 പേർക്കും, തിരുവനന്തപുരം ജില്ലയിൽ 4 പേർക്കും, ഇടുക്കി ജില്ലയിൽ 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. കുവൈത്ത്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാൻ- 8, ഖത്തർ- 6, ബഹ്റൈൻ- 5, കസാക്കിസ്ഥാൻ- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്നാട്- 19, ഡൽഹി- 13, മഹാരാഷ്ട്ര- 11, കർണാടക- 10, പശ്ചിമബംഗാൾ- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീർ- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽനിന്നുള്ള 22 പേരുടെയും (പാലക്കാട്-2, ഇടുക്കി-1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കണ്ണൂർ ജില്ലയിൽനിന്നുള്ള 15 പേരുടെയും (പാലക്കാട്-1, തൃശൂർ-1), കൊല്ലം ജില്ലയിൽനിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയിൽനിന്നുള്ള 7 പേരുടെയും, തൃശൂർ ജില്ലയിൽനിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കാസർകോട് ജില്ലകളിൽനിന്നുള്ള 5 പേരുടെ വീതവും, തിരുവനന്തപുരം (ആലപ്പുഴ-1), ഇടുക്കി ജില്ലകളിൽനിന്നുള്ള 4 പേരുടെ വീതവും, പാലക്കാട് ജില്ലയിൽനിന്നുള്ള 2 പേരുടെയും എറണാകുളം (കൊല്ലം) ജില്ലയിൽനിന്നുള്ള ഒരാളുടെയും…

    Read More »
  • News
    Photo of കോഴിക്കോട് ജ്വല്ലറിയിൽ വന്‍ തീപിടുത്തം; 4 പേർ ആശുപത്രിയിൽ

    കോഴിക്കോട് ജ്വല്ലറിയിൽ വന്‍ തീപിടുത്തം; 4 പേർ ആശുപത്രിയിൽ

    കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയില്‍ അപ്പോളോ ജ്വല്ലറി ഷോറൂമില്‍ വന്‍ തീപിടുത്തം. ആഭരണ നിര്‍മ്മാണമടക്കം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് കുടുങ്ങിക്കിടന്ന നാല് പേരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തം നിയന്ത്രണവിധേയമായെന്നും അഗ്നി ശമന യൂണിറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. നാല് അഗ്നിശമനസേന യൂണിറ്റെത്തിയാണ് തീയണച്ചത്. പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന 22 ബൈക്കുകള്‍, 3 കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തിനശിച്ചു.സ്ഥാപനത്തിനുള്ളില്‍ ഉണ്ടായിരുന്ന മാലിന്യത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. ആഭരണങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില രാസ വസ്തുക്കള്‍ ജ്വല്ലറിയിലുണ്ടായിരുന്നതാണ് തീ പെട്ടന്ന് പടരാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ കെട്ടിടത്തിന്‍റെ നി‍ര്‍മ്മാണം പൂര്‍ത്തിയായത്. വെന്‍റിലേഷന്‍ കുറച്ചുമാത്രമുള്ള കെട്ടടമായതിനാല്‍ പുകപുറത്ത് പോകാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. കോഴിക്കോട് നഗരത്തില്‍ നിന്നും നാല് കിലോമീറ്ററിനുളളിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

    Read More »
  • News
    Photo of കോഴിക്കോട് ജ്വല്ലറിയില്‍ തീപ്പിടുത്തം

    കോഴിക്കോട് ജ്വല്ലറിയില്‍ തീപ്പിടുത്തം

    കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയില്‍ ജ്വല്ലറിയില്‍ തീപ്പിടുത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്. ജ്വല്ലറിക്കകത്ത് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. തീയണക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. നിരവധി ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    Read More »
  • News
    Photo of കൊച്ചി ബ്ലാക്ക്മെയില്‍ കേസ്: മുഖ്യപ്രതി അറസ്റ്റില്‍

    കൊച്ചി ബ്ലാക്ക്മെയില്‍ കേസ്: മുഖ്യപ്രതി അറസ്റ്റില്‍

    കൊച്ചി : നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പുലര്‍ച്ചെ പാലക്കാട്ട് വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെയും ഇന്നുമായി കൂടുതല്‍ മോഡലുകള്‍ ഇതേസംഘത്തിനെതിരെ ലൈംഗികചൂഷണമടക്കം ഉണ്ടായെന്ന പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇവരുടെ എല്ലാവരുടെയും പരാതികളില്‍ വെവ്വേറെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ എല്ലാം ഒറ്റ കേസായി പരിഗണിച്ച്‌ ശക്തമായ കേസും തെളിവുകളും ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനിടെ, കേസ് പിന്‍വലിക്കാനുള്ള ശക്തമായ സമ്മര്‍ദ്ദം പല ഭാഗത്തു നിന്നുമുണ്ടെന്ന് പരാതി നല്‍കിയ ഒരു യുവമോഡല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരകള്‍ക്ക് ആര്‍ക്കെങ്കിലും അത്തരമൊരു പരാതിയുണ്ടെങ്കില്‍ ഉടനടി പൊലീസിനെ സമീപിക്കണമെന്നും, എല്ലാ സുരക്ഷയും ഒരുക്കുമെന്നും കേസന്വേഷിക്കുന്ന ഡിസിപി പൂങ്കുഴലിയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് കെണിയില്‍ പെടുത്താനുള്ള പ്രധാനപദ്ധതി തയ്യാറാക്കിയത് ഷെരീഫാണെന്നാണ് അച്ഛന്‍ കാസിം വ്യക്തമാക്കുന്നത്. എന്നാല്‍ ഷെരീഫ് മാത്രമല്ല, ഇനിയും കൂടുതല്‍ പേര്‍ ഇതില്‍ അംഗങ്ങളാണെന്നും തട്ടിപ്പിനും ഭീഷണിക്കും ചൂഷണത്തിനുമിരയായ യുവമോഡല്‍ വ്യക്തമാക്കുന്നു. ഇതേ സംഘത്തിലെ ആളുകളാണ് സ്വര്‍ണ്ണക്കടത്തിന് നിര്‍ബന്ധിച്ചതെന്നാണ് യുവമോഡല്‍ വ്യക്തമാക്കുന്നത്. അതേസമയം, ഷംനാ കാസിമുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കുന്നു. പുതിയ പരാതികളില്‍ അന്വേഷണം നടക്കുകയാണ്. കേസില്‍ സിനിമാമേഖലയിലും സീരിയല്‍ മേഖലയിലും ഉള്ളവര്‍ക്ക് പങ്കുണ്ടോ എന്ന വിവരവും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

    Read More »
  • News
    Photo of നാട്ടകത്ത് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കുടവെച്ചൂരിൽ നിന്ന് കാണാതായ യുവാവിന്റേത്

    നാട്ടകത്ത് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കുടവെച്ചൂരിൽ നിന്ന് കാണാതായ യുവാവിന്റേത്

    കോട്ടയം : നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കുടവെച്ചൂര്‍ വെളുത്തേടത്തുചിറയില്‍ ഹരിദാസിന്റെ മകന്‍ ജിഷ്ണു (23)വിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ജൂണ്‍ മൂന്നിന് കുടവെച്ചൂരില്‍ നിന്നാണ് ജിഷ്ണുവിനെ കാണാതായത്.  ജിഷ്ണുവിന്റെ വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ജൂണ്‍ മൂന്നിനാണ് ഇയാളെ കാണാതായത്. കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു. രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിള്‍ ശാസ്തക്കുളത്തിന് സമീപം വെച്ച്‌ ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറില്‍ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്‍റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല. രാത്രി ഏഴ് മണിയോടെ ബാര്‍ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച്‌ വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് 20 ദിവസത്തിലേറെ അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

    Read More »
  • News
    Photo of ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

    ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

    ജിദ്ദ : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ഫാറൂഖ് നഗർ സ്വദേശി ശറഫുദീൻ എന്ന മാനു (41)ആണ് ജിദ്ദയിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 267 ആയി.

    Read More »
Back to top button