Month: June 2020
- News
ജൂലൈ 15 വരെ അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കില്ല
ന്യൂഡല്‍ഹി : കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച് അറിയിപ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വെള്ളിയാഴ്ച പുറത്തിറക്കി. ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ അനുവദിക്കില്ല. വിലക്ക് കാര്‍ഗോ സര്‍വിസുകള്‍ക്ക് ബാധകമാകില്ല. ഡി.ജി.സി.എ അംഗീകരിച്ച സര്‍വിസുകള്‍ക്കും വിലക്കുണ്ടാകില്ല.
Read More » - News
സിബിഎസ്‌ഇ പരീക്ഷാ വിജ്ഞാപനമായി; ഫലം ജൂലൈ 15-നകം
ഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകള്‍ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്‌ഇ പുറത്തിറക്കി. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് വിജ്ഞാപനം ഇറക്കിയത്. സിബിഎസ്‌ഇ സുപ്രീംകോടതിയിൽ സമർപ്പിച്ച വിജ്ഞാപനം കോടതി അതേപടി അംഗീകരിച്ച് ഹര്‍ജികള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഐസിഎസ്‌ഇയും ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മറ്റു പരീക്ഷകളെക്കുറിച്ചുള്ള കേസുകളെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജൂലായ് ഒന്നുമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകൾ മാത്രമാണ് എഴുതിയതെങ്കിൽ രണ്ട് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരി മാർക്ക് പരിഗണിക്കും വിജ്ഞാപനത്തിൽ പറയുന്നു. ഒന്നോ രണ്ടോ പരീക്ഷകൾ മാത്രം എഴുതിയ വിദ്യാർത്ഥികൾക്ക് ഇന്റേണൽ അസെസ്മെന്റ് പരിഗണിച്ചാകും മൂല്യനിർണ്ണയം. മാർക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷണൽ പരീക്ഷ നടത്തും. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണല്‍ അസസ്മെന്‍റ് മാര്‍ക്കുകളല്ല, എഴുത്തുപരീക്ഷാ ഫലം തന്നെയാകും അന്തിമം. കേരളത്തില്‍ പരീക്ഷകള്‍ നടന്നതിനാല്‍ അതിലെ മാര്‍ക്കുകള്‍ തന്നെയാകും അന്തിമം. മൂന്ന് പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്ക് മികച്ച മാര്‍ക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ഫലം എടുക്കും.അതിന്‍റെ ശരാശരി മാര്‍ക്കാകും നടക്കാത്ത മറ്റ് പരീക്ഷകള്‍ക്കെല്ലാം ഉണ്ടാകുക. ഇന്‍റേണല്‍ അസസ്മെന്‍റ് അനുസരിച്ചുള്ള മാര്‍ക്കുകള്‍ ചേര്‍ത്ത് പരീക്ഷാഫലം ജൂലൈ 15-നകം പ്രസിദ്ധീകരിക്കും. സാഹചര്യം മെച്ചപ്പെട്ടാല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം. ഇങ്ങനെ പരീക്ഷ എഴുതുന്നത് ഇംപ്രൂവ്മെന്‍റ് പരീക്ഷയായി കണക്കാക്കും, ഈ ഫലമായിരിക്കും അന്തിമം. പത്താം ക്ലാസുകാര്‍ക്ക് ഇനി പരീക്ഷയില്ല, ഇന്‍റേണല്‍ അസസ്മെന്‍റ് അനുസരിച്ച് തന്നെയാകും മാര്‍ക്ക്. ദില്ലിയില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒന്നോ രണ്ടോ പരീക്ഷ മാത്രം എഴുതിയ കുട്ടികള്‍ക്കുള്ള നിബന്ധനയും വേറെയാണ്. അവര്‍ക്ക് എഴുതിയ പരീക്ഷകളുടെയും ഇന്‍റേണല്‍ അസസ്മെന്‍റിന്‍റെയും അടിസ്ഥാനത്തിലാകും മാര്‍ക്ക്. ഇവര്‍ക്ക് ഭാവിയില്‍ നടന്നേക്കാവുന്ന ഇംപ്രൂവ്മെന്‍റ് പരീക്ഷയിലും പങ്കെടുക്കാം.
Read More » - News
കേന്ദ്രം കേരളത്തെ അഭിനന്ദിച്ചത് മണ്ടത്തരം തിരുത്തിയതിന്
ഡൽഹി : സംസ്ഥാന സര്‍ക്കാര്‍ അല്‍പ്പത്തരം കാണിച്ച് മലയാളികളെ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശത്തുനിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചത് അഭിനന്ദന കത്തല്ലെന്നും, സർക്കാർ നേരത്തെ എടുത്ത മണ്ടൻ തീരുമാനം തിരുത്തിയതിലുള്ള കോംപ്ലിമെന്റാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർഥവ്യാത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്ന പിആറുകാരെന്നും അദ്ദേഹം ചോദിച്ചു. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കൊണ്ടു വരാവൂ എന്നാണ് ആദ്യം കേരളം കത്തിലൂടെ അറിയിച്ചത്. പിന്നീട് ഇത് നടപ്പിലാക്കാന്‍ സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഇതില്‍ നിന്നെല്ലാം പിന്നീട് പിന്മാറി. നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്‍മാറിയെന്ന കാര്യം ഗള്‍ഫിലെ അംബാസിഡര്‍മാരെ അറിയിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കത്തിലൂടെ പറഞ്ഞത്. അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ച് കത്ത് പുറത്തുവിട്ടത് അൽപത്തരമാണെന്നും വി. മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രം 24 ന് അയച്ച കത്ത് കേരളം പൂഴ്ത്തി വെക്കുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഓരോ സംസ്ഥാനത്തിനും ഓരോ നിലപാട് പ്രായോഗികമല്ലെന്നാണ് ആ കത്തില്‍ വ്യക്തമാക്കിയത്. 25 ന് അയച്ച കത്ത് അഭിനന്ദനം എന്നു പറഞ്ഞ് പുറത്തു വിടുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കത്തിടപാടില്‍ സ്വീകരിക്കുന്ന മാന്യതയാണ് അതിലെ വാക്കുകള്‍. സംസ്ഥാനം കോവിഡിനെതിരെയുള്ള യുദ്ധത്തിനിടെ അല്‍പത്തരം കാണിക്കുന്നു. പിആര്‍ വര്‍ക്കിനായി കേന്ദ്രത്തിന്റെ കത്ത് ഉപയോഗിക്കുന്നുവെന്നു. പി.ആർ വർക്കിലൂടെ കോവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിആർ വർക്കല്ല ഇപ്പോൾ പ്രധാനം. അതിനുപയോഗിക്കുന്ന പണം ക്വാറന്റീൻ സംവിധാനത്തിനും ടെസ്റ്റ് വർധിപ്പിക്കുന്നതിനും ഉപയോഗിക്കണം. ദേശീയ തലത്തിൽ ടെസ്റ്റിങ് ശരാശരിയിൽ കേരളം 28ാമതമാണ്. കേരളത്തിൽ ഒരു ലക്ഷത്തിൽ 372 പേരെയാണ് ടെസ്റ്റ് ചെയ്യുന്നത്. ദേശീയ ശരാശരി 553 ആണ്. ദേശീയ ശരാശരിൽ നമ്മളേക്കാൾ മുന്നിൽ 27 സംസ്ഥാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More » - News
ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
ആലപ്പുഴ : തോട്ടപ്പള്ളി ദേശീയപാതയില്‍ ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. യദുകൃഷ്ണന്‍(24), അപ്പു (23) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം ഉണ്ടായത്. തോട്ടപ്പള്ളിയില്‍ ദേശീയപാതയില്‍ വെച്ചാണ് അപകടം. കൂട്ടുകാരായ യദുകൃഷ്ണനും അപ്പുവും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അതിനിടെ ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Read More » - News
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി
ഡൽഹി : തുടര്‍ച്ചയായ 20ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 20 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 8.88 രൂയും ഡീസല്‍ വിലയില്‍ 10.22 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.85 പൈസയായി. ഡീസലിന് 77.88 പൈസയായും ഉയര്‍ന്നു. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.
Read More » - News
കോവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ശുപാർശ
തിരുവനന്തപുരം : കോവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ശുപാർശ. മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോർട്ട്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ കമ്മീഷന്‍ സര്‍ക്കാരിന് കൈമാറി. അന്തിമ തീരുമാനമെടുക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷകയില്‍ രാവിലെ 11 മണിയ്ക്ക് ഉന്നത തല യോഗം ചേരും. അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് 8 രൂപയായിരുന്നത് 10 രൂപ ആക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടാം. വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കിയേക്കും. കോവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്‌ക്കേണ്ടിവരുമെന്നതിനാല്‍ അത് കണക്കിലെടുത്താവും അന്തിമ തീരുമാനം. ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും.
Read More » - News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 40 മുതല്‍ 50 കി.മി വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് നിര്‍ദേശം. നാളെ വരെ തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശം, കേരള-കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 115 മുതല്‍ 204.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദിക്കരകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Read More » - News
സംസ്ഥാനത്ത് ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം : ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്ത് ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂര്‍ വരെ കെഎസ്‌ആര്‍ടിസി “റിലേ സര്‍വ്വീസുകള്‍” ആണ് ഇന്ന് തുടങ്ങുന്നത്. ഇന്ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ വച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. അന്തര്‍ ജില്ലാ യാത്രക്കാരുടെ ആവശ്യപ്രകാരമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കും തിരിച്ചുമാണ് സര്‍വീസ്. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മാറിക്കയറി യാത്ര തുടരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ ക്രമീകരണം. രാത്രി 9 മണിയോടെ സര്‍വീസ് അവസാനിപ്പിക്കും. അതേസമയം, തൃശൂരിലേക്ക് നേരിട്ട് ഒരു ബസായിരിക്കില്ല ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലത്ത് എത്തിയാല്‍ അവിടെ നിന്നും ആലപ്പുഴയിലേക്ക് മറ്റൊരു ബസ് ആയിരിക്കും പോകുന്നത്. ആദ്യ ബസിലെ അതേ നമ്പരിലുള്ള സീറ്റും യാത്രക്കാര്‍ക്ക് ഉറപ്പായിരിക്കും.
Read More » - News
രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി
ഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കി. ജൂലൈ ഒന്ന് മുതല്‍ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലര്‍ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവന്‍ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് മാത്രം നടത്തും.
Read More »