Month: June 2020
- News
രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു
കൊച്ചി : രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ പത്തൊൻപതാം ദിവസമാണ് രാജ്യത്ത് എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ദിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.18 രൂപയായി. ഡീസലിന് 75.84 രൂപയിലുമെത്തി. കഴിഞ്ഞ 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് 10 രൂപ നാലു പൈസയാണ്. ജൂണ്‍ ഏഴ് മുതലാണ് എണ്ണ കമ്പനികള്‍ വില കൂട്ടാൻ തുടങ്ങിയത്.
Read More » - News
ജില്ലാ ജഡ്ജിമാരെ തള്ളി, സിപിഎം നോമിനി ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍
തിരുവനന്തപുരം : ബാലാവകാശ കമ്മിഷന്‍ അധ്യക്ഷനായി സി.പി.എം നോമിനി അഡ്വക്കേറ്റ് കെ വി മനോജ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ജില്ലാ ജഡ്ജിമാരെ അടക്കം മറികടന്ന് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് മനോജ് കുമാറിനെ നിയമച്ചിരിക്കുന്നത്. നിയമനം സംബന്ധിച്ച ആക്ഷേപങ്ങള്‍ മന്തിസഭ തള്ളി. ചീഫ് സെക്രട്ടറി റാങ്കില്‍ വേതനം ലഭിക്കുന്ന അര്‍ദ്ധജുഡീഷ്യല്‍ അധികാരങ്ങളുള്ള പദവിയാണ് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ പദവി. ഇതിൽ നിയമിക്കാനുള്ള മനോജ് കുമാറിന്റെ യോഗ്യതയായി സർക്കാർ പരിഗണിച്ചത് തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ അംഗമായിരുന്നു എന്നതാണ്. 27 അംഗ പട്ടികയില്‍ യോഗ്യതയില്‍ ഏറ്റവും പിന്നിലായിരുന്നു മനോജ്കുമാര്‍. കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയവും ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയവരും അപേക്ഷിക്കണമെന്നാണ് മാനദണ്ഡം. എന്നാല്‍ സിപിഎം നോമിനിയെ നിയമിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. അംഗങ്ങളുടെ നിയമനത്തിന് വേണ്ട മിനിമം യോഗ്യത പോലും കമ്മീഷന്‍ തലവന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചില്ല. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിജില്ലാ ജഡ്ജിമാരെയും ബാലാവകാശ പ്രവര്‍ത്തകരെയും മറികടന്ന് തലശേരിയിലെ മുന്‍ പിടിഎ അംഗം കെ വി മനോജ്കുമാറിനെ ഒന്നാം റാങ്കുകാരനാക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നല്‍കിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്.
Read More » - News
എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ : എസ്എൻഡിപി യൂണിയൻ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മഹേശന്റെ ബന്ധു ഫോണിൽ വിളിച്ച് കിട്ടാതിരുന്നിട്ട് ഓഫീസിൽ തിരക്കിഎത്തിയപ്പോഴാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ദീർഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ് മഹേശൻ. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. മഹേശന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു.
Read More » - News
പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ചും നാട്ടിലേക്ക് വരാം
തിരുവനന്തപുരം : പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. കോവിഡ് പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാൻ അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പിപിഇ കിറ്റുകൾ നൽകുന്നതിന് വിമാനക്കമ്പനികൾ സൗകര്യമൊരുക്കണം. സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ കോവിഡ് 19 പരിശോധന നടത്താൻ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് കോവിഡ് 19 പരിശോധനാ സർട്ടിഫിക്കറ്റ് തുടർന്നും നിർബന്ധമാക്കും. പിപിഇ കിറ്റ് വിമാനക്കമ്പനികൾ നൽകണമെന്നാണ് തീരുമാനമുണ്ടായതെങ്കിലും ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് പിപിഇ കിറ്റുകൾ നൽകേണ്ടത്, വിമാനക്കമ്പനികൾ എങ്ങനെയാണത് ലഭ്യമാക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ സെക്രട്ടറിതല സമിതി തിരുവന്തപുരത്ത് യോഗം ചേരുകയാണ്. ഇതിനുശേഷമായിരിക്കും വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കുക. പ്രവാസികൾ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങിയേ വരാവൂ എന്നായിരുന്നു സർക്കാരിന്റെ മുൻനിലപാട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് തീരുമാനം.
Read More » - News
തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ആള്‍ തിരക്ക് ഏറെയുള്ള ചാല, പാളയം തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളില്‍ കടകള്‍ തുറക്കാന്‍ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ പച്ചക്കറി, പഴം തുടങ്ങിയ കടകള്‍ പ്രവര്‍ത്തിക്കും മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നത് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരിക്കകം, കടകംപള്ളി വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഇതിനിടെ, കട്ടാക്കടയിലെ 10 വാര്‍ഡുകളെ കണ്ടെയ്മെമെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. 3, 5, 7, 8, 16, 17, 18, 19, 20, 21, വാര്‍ഡുകളാണ് ഒഴിവാക്കിയത്.
Read More » - News
രാജ്യത്ത് ഡീസൽ വില വീണ്ടും വര്‍ധിപ്പിച്ചു
ഡൽഹി : രാജ്യത്ത് ഡീസലിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ പതിനെട്ടാം ദിവസമാണ് ഡീസല്‍ വില ഉയരുന്നത്. ലിറ്ററിന് 45 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. അതേസമയം പെട്രൊള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ 18 ദിവസം കൊണ്ട് ഡീസലിന് 9.92 രൂപയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഡീസല്‍ ഒരു ലിറ്ററിന് ഇന്ന് 75 രൂപ 72 പൈസയാണ് വില. ഇന്നലെ പെട്രോളിന് ലിറ്ററിന് 19 പൈസയും ഡീസലിന് 52 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് എട്ട് രൂപ 52 പൈസയും ഡീസലിന് ഒന്‍പത് രൂപ 50 പൈസയുമാണ് കൂടിയത്. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രൊള്‍ വില. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്‍റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.
Read More »