Month: June 2020

  • News
    Photo of പ്രതിക്ക് കൊവിഡ്: പുനലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അടക്കം നിരീക്ഷണത്തിൽ

    പ്രതിക്ക് കൊവിഡ്: പുനലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അടക്കം നിരീക്ഷണത്തിൽ

    കൊല്ലം : ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പട്രോളിങ് സംഘം അടക്കം സ്റ്റേഷനില്‍ വന്നു പോയ മറ്റു പൊലീസുകാരുടെ വിശദാംശങ്ങളും ശേഖരിക്കുകയാണ്. സ്റ്റേഷന്‍ അണുവിമുക്തമാക്കുന്നത് തുടരുകയാണ്. സ്റ്റേഷനിൽ സന്ദർശകർക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

    സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

    കൊല്ലം : സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. വസന്തകുമാർ എട്ടാം തീയ്യതി ഡൽഹി നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് പത്തിന് കേരളത്തിലെത്തി. ക്വാറന്റീനിൽ കഴിയവെ15-ാം തീയതിയാണ് പനിയെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയത്.17-ാം തീയതിയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വസന്തകുമാറിനായി കൊച്ചിയിൽ നിന്ന് 62,000 രൂപ വിലയുള്ള ജീവൻ രക്ഷാ മരുന്ന് എത്തിച്ചിരുന്നു.

    Read More »
  • Top Stories
    Photo of രാജ്യത്ത് 24 മണിക്കൂറിനിടെ 14933 പേര്‍ കോവിഡ് ബാധിതരായി

    രാജ്യത്ത് 24 മണിക്കൂറിനിടെ 14933 പേര്‍ കോവിഡ് ബാധിതരായി

    ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം കുറയുന്നില്ല.  24 മണിക്കൂറിനിടെ 14933 പേര്‍ കോവിഡ് രോഗ ബാധിതരായി. 440215 പേരാണ് രാജ്യത്ത് ഇതുവരെ രോഗബാധിതരായത്. 1,78,014 ആളുകള്‍ ചികിത്സയിലുണ്ട്. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 56.37 ശതമാനമായി. 2,48,190 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 14,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 പേർകൂടി മരിച്ചതോടെ ആകെ മരണം 14,011 ആയി. ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി. പുതുതായി 3721 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.6283 പേർ മരിക്കുകയുമുണ്ടായി. ഡൽഹിയിൽ 62,655 പേർക്കാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. 2233 മരണവും റിപ്പോർട്ട് ചെയ്തു. മണ്ഡോളി ജയിലില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച തടവുകാരനൊപ്പം ഒരു മുറിയില്‍ കഴിഞ്ഞവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരില്‍ 17 പേരുടെയും ഫലം പൊസിറ്റീവാണ്. 12 പേര്‍ക്ക് രോഗമില്ലെന്ന് ദില്ലി ജയില്‍ വകുപ്പ് അറിയിച്ചു. അതിനിടെ ദില്ലിയില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സുനില്‍കുമാര്‍ ആണ് മരിച്ചത്. ഇതോടെ ദില്ലിയില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 2710 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകള്‍ 62,087 ആയി ഉയര്‍ന്നു. 37 പേര്‍ കൂടി മരിച്ചു. മരണം 794 ആയി. 27,178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തമിഴ്നാട്ടിലെ കൂടുതല്‍ ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയും വെല്ലൂര്‍,റാണിപേട്ട് ജില്ലകളും പൂര്‍ണ്ണമായി അടച്ചിടും.

    Read More »
  • Top Stories
    Photo of കശ്മീരിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

    കശ്മീരിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

    ശ്രീനഗർ : കശ്മീരിൽ ഏറ്റുമുട്ടൽ. സിആർപിഎഫ് ജവാന് വീരമൃത്യു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ബാൻസൂ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏറ്റമുട്ടലിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്. തീവ്രവാദികളുടെ വെടിവെപ്പിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ബാൻസൂ മേഖലയിൽ കശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ ചേർന്നാണ് സംയുക്ത തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

    Read More »
  • News
    Photo of സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇടുക്കിയില്‍ അതീതീവ്ര മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇടുക്കിയില്‍ അതീതീവ്ര മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 26 ന് ഇടുക്കിയില്‍ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജില്ലയില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യും. ഇതുകണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കേരള, കര്‍ണാടക തീരങ്ങളില്‍ മീന്‍ പിടിത്തം പാടില്ല. ചൊവ്വാഴ്ച രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.7 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

    Read More »
  • Top Stories
    Photo of ഉറവിടമറിയാത്ത കോവിഡ് കേസുകള്‍: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാകും

    ഉറവിടമറിയാത്ത കോവിഡ് കേസുകള്‍: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാകും

    തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാകും. സമൂഹവ്യാപനം തടയാന്‍ ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന വര്‍ധിപ്പിക്കും. ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിലെ സാഹചര്യം ഗൗരവകരമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് സ‍ര്‍ക്കാരിന് റിപ്പോ‍ര്‍ട്ട് നല്‍കിയതോടെയാണ് കടുത്ത നിയന്ത്രണങ്ങളേ‍ര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സ്ഥിതി വിലയിരുത്താന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാനചന്തകളില്‍ അന്‍പത് ശതമാനം കടകള്‍ മാത്രമേ തുറക്കൂ. ഓട്ടോയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നഗരസഭയില്‍ പരാതിയുമായി വരുന്നവര്‍ക്കും, ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കും വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണം ഉണ്ട്. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരം സാമൂഹികവ്യാപനം നടന്നോ എന്ന ആശങ്കയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ രോഗലക്ഷണം വന്നതിനും ശേഷവും നഗരത്തില്‍ പലയിടത്തും കറങ്ങിയതും സീരിയല്‍ ഷൂട്ടിംഗിനടക്കം പോയതും ജില്ലയിലെ സ്ഥിതി വഷളാക്കി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

    സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ 26 പേരുടെയും (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂര്‍ ജില്ലയില്‍ 18 പേരുടേയും (2 കാസര്‍ഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍), പാലക്കാട് ജില്ലയില്‍ 11 പേരുടെയും, എറണാകുളം ജില്ലയില്‍ 9 പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 7 പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 4 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ 2 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.…

    Read More »
  • News
    Photo of എസ്‌എന്‍ കോളേജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഉടൻ സമര്‍പ്പിക്കണം

    എസ്‌എന്‍ കോളേജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഉടൻ സമര്‍പ്പിക്കണം

    കൊച്ചി : കൊല്ലം എസ്‌എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട്‌ തട്ടിപ്പ് കേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ ചോദ്യം ചെയ്യല്‍ ഉടന്‍ പൂര്‍ത്തിയാക്കണം. അന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ കോടതി അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. എസ്‌എന്‍ കോളേജ് സുവര്‍ണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ കണ്‍വീനറായി 1997-98 കാലയളവില്‍ പിരിച്ച 1,02,61296 രൂപയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്.എസ്‌എന്‍ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി. സുരേഷ് ബാബു 2004ല്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പിയാണ് കേസ് ആദ്യം അന്വേഷണം നടത്തിയത്. പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് ഹര്‍ജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസ് റിപ്പോര്‍ട്ട് തള്ളി എഡിജിപി യുടെ നേതൃത്വത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരാതിക്കാരന് അനുകൂലമായിട്ടായിരുന്നു ഹൈകോടതിയും നിലപാട് എടുത്തത്.

    Read More »
  • Top Stories
    Photo of പ്രധാനമന്ത്രിയുടെ വാക്കുകൾ ചൈനയ്ക്ക് സഹായമാകരുത്: മോദിക്കെതിരേ മന്‍മോഹന്‍ സിങ്

    പ്രധാനമന്ത്രിയുടെ വാക്കുകൾ ചൈനയ്ക്ക് സഹായമാകരുത്: മോദിക്കെതിരേ മന്‍മോഹന്‍ സിങ്

    ന്യൂഡൽഹി : ചൈനീസ് പട്ടാളവുമായുള്ള ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യൻ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സർവക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് ശക്തമായി പ്രതികരിച്ചത്. പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുത്. തന്റെ വാക്കുകള്‍ എന്ത് മാറ്റമാണ് രാജ്യസുരക്ഷയിലും അതിര്‍ത്തി വിഷയത്തിലും നയതന്ത്രത്തിലും ഉണ്ടാക്കുകയെന്ന് പ്രധാനമന്ത്രി മനസിലാക്കണം. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോള്‍ വേണ്ടത്. കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ല, ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്, നിലവിലെ പ്രതിസന്ധി വലുതാക്കരുതെന്നും മന്‍മോഹന്‍ കത്തില്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബുവിനും മറ്റു ജവാന്മാർക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സർക്കാരും ഉയർന്ന് പ്രവർത്തിക്കണം.  അവരുടെ വീരമൃത്യു വെറുതെയാകരുത്. സര്‍ക്കാർ എടുക്കുന്ന ഇപ്പോഴത്തെ തീരുമാനങ്ങള്‍ ചരിത്രപരമായിരിക്കും. ചൈന പലപ്പോഴായി ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ സാധിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണം. പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അനുവദിക്കരുത്. സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയിൽ കൈകാര്യം ചെയ്യണം. പലരീതിയിൽ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേർന്നതല്ലെന്നും മൻമോഹൻസിങ് മുന്നറിയിപ്പ് നൽകി.

    Read More »
Back to top button