Month: June 2020
- News
- News
തിരുവനന്തപുരം നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്ന് മുതല്‍ അടച്ചിടും
തിരുവനന്തപുരം : തലസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളായ ആറ്റുകാല്‍, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്ന് മുതല്‍ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂര്‍ക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിടുന്നത്. അട്ടക്കുളങ്ങര മുതല്‍ തിരുവല്ലം വരെയുള്ള പ്രധാന റോഡും അടച്ചിടും. സംസ്ഥാനത്ത് സാമൂഹ്യ അകലം ഉറപ്പാക്കാനായുള്ള പൊലീസ് പരിശോധനയും ഇന്ന് മുതല്‍ ശക്തമാക്കും. സമരപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും. സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുയിടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്പര്‍ക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്.
Read More » - News
ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡിജിപി
തിരുവനന്തപുരം : ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പെട്രോളിംഗ് വാഹനങ്ങള്‍ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‍മെന്‍റ് നടത്തി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും.പെട്രോളിംഗ് വാഹനങ്ങളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. തിരുവനന്തപുരം സിറ്റിയില്‍ കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്കും പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Read More » - News
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അന്തരിച്ചു
കണ്ണൂർ : കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്ന കെ. സുരേന്ദ്രൻ(64) അന്തരിച്ചു.കണ്ണൂർ നഗരത്തിന് സമീപം മഞ്ചപ്പാലം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ കളത്തിൽ കണാരന്റെയും നാണിയുടെയും മകനാണ്. ഐ.എൻ.ടി.യു.സിയുടെ ജില്ലാ സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ഡി.സി.സി മുൻ പ്രസിഡന്റ് കൂടിയാണ് കെ. സുരേന്ദ്രൻ. ഐ.എൻ.ടി.യു.സി.യിലൂടെയാണ് കെ സുരേന്ദ്രൻ രാഷ്ട്രീയ രംഗത്ത് സജ്ജീവമാകുന്നത്. ടെക്സ്റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി,ലേബർ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, നാഷണൽ മോട്ടോർ ലേബർ കോൺഗ്രസ് ഐ.എൻ.ടി.യു.സി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ജനറൽ വർക്കേഴ്സ് കോൺഗ്രസ്, തുടങ്ങിയ വിവിധസംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് വളപട്ടണം ഡിവിഷൻ, തളിപ്പറമ്പ്,പയ്യന്നൂർ അസംബ്ലി മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. നേരത്തെ മിനിമം വേജ്ബോർഡ് അഡൈ്വസറി അംഗമായിരുന്നു. ടെക്സ്റ്റൈൽ ഐ.ആർ.സി കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ശ്രീജ.മക്കൾ: സൂര്യ (ദുബായ്),ശ്രുതി(ദുബായ്). മരുമകൻ: ഷനോജ് (ദുബായ്).
Read More » - News
100 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴമേറിയ സൂര്യഗ്രഹണം ഇന്ന്
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. രാജ്യത്തെ എല്ലായിടത്തും വ്യത്യസ്ത തോതില്‍ ഗ്രഹണം ദൃശ്യമാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാകും ദൃശ്യമാകുക.100 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനവും ഇന്നാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 നായിരുന്നു ലോകത്ത് അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്. രാവിലെ 9.15 മുതല്‍ 3.03 വരെയാണ് ഗ്രഹണം. 10.12ന് രാജസ്ഥാനിലാണ് തുടങ്ങുക. 11.49 ന് വലയം ദൃശ്യമാകും. 12. 10 ന് പൂര്‍ണ്ണതയില്‍ എത്തും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വലയഗ്രഹണവും കേരളത്തില്‍ ഭാഗിക ഗ്രഹണവും ആണ് ദൃശ്യമാവുക. തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്കു 1.15വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാമാകും. മഴക്കാലമായതിനാല്‍ മേഘങ്ങള്‍ ചിലപ്പോള്‍ കാഴ്ച മറച്ചേക്കും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് കാണരുത്. സോളര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച കണ്ണടകള്‍ ഉപയോഗിച്ച് മാത്രമേ കാണാവൂ. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുപ്പോള്‍ ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുന്നതാണ് സൂര്യഗ്രഹണം. ഇന്ത്യയില്‍ നിന്ന് ദൃശ്യമാകുന്ന അടുത്ത സൂര്യഗ്രഹണത്തിന് 2022 ഒക്ടോബര്‍ 25 രെ കാത്തിരിക്കണം.
Read More » - News
തുടർച്ചയായി പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി
കൊച്ചി : തുടർച്ചയായി പതിനഞ്ചാം ദിവസവും പതിവ് തെറ്റിക്കാതെ ഇന്ധനവില കൂട്ടി. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. 15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് 8 രൂപയുമാണ് വര്‍ധിച്ചത്. 79.34 രൂപയാണ് കോഴിക്കോട് പെട്രോളിന്റെ വില. ഡീസലിനാകട്ടെ 73.84 രൂപയും. ലോക്ക്ഡൗണ്‍ കാലത്തെ 82 ദിവസത്തെ അവധിക്കുശേഷം ജൂണ്‍ ഏഴു മുതലാണ് ഇന്ധന വില വീണ്ടും ദിനംപ്രതി പരിഷ്‌കരിക്കാന്‍ തുടങ്ങിയത്. അന്നു മുതല്‍ എല്ലാ ദിവസവും 50 പൈസയിലേറെയാണ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജൂണ്‍ ഏഴു മുതലാണ് വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ജൂണ്‍ 30 വരെ ഇന്ധന വില വര്‍ധനവ് തുടരുമെന്നാണ് വിലയിരുത്തല്‍.
Read More »