Month: June 2020
- News
പ്രളയ ഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പ്കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി. എന്നാല്‍ ഇയാള്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന കാര്യവും പരശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 73 ലക്ഷം രൂപ തട്ടിയ കേസിലാണ് മുഖ്യപ്രതിയുടെ സ്വത്ത് കണ്ടു കെട്ടിയത്. ഈ തുക തിരിച്ചു പിടിക്കാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടപടി. അന്വേഷണവുമായി വിഷ്ണുപ്രസാദ് സഹകരിക്കുന്നില്ലെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി. നിലവില്‍ ജയിലില്‍ കഴിയുന്ന വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും.മുഖ്യപ്രതിക്ക് ഒന്നരക്കോടിയോളം രൂപയുടെ സ്വത്തുണ്ടെന്നും അത് കണ്ടുകെട്ടണമെന്നും റവന്യൂവകുപ്പിന് നല്‍കിയ കത്തില്‍ ജില്ലാ കളക്ടറും ശിപാര്‍ശ ചെയ്തിരുന്നു.
Read More » - News
അബുദാബിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
അബുദാബി : മലയാളി യുവാവിനെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ലക്കിടി മംഗലം സ്വദേശി ജിനു ചന്ദ്രനെയാണ് (39) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമ അബുദാബിയിലെ റുവൈസിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. അഡ്നോക് റിഫൈനിങ് കമ്പനിയിലെ റുവൈസ് ഏരിയ സര്‍വീസസ് ഡിവിഷനില്‍ പ്രോജക്‌ട് ഡെവലപ്മെന്‍റ് എഞ്ചിനീയറായിരുന്നു. മുമ്പ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ ജിനുവിന്‍റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സൗപര്‍ണികയില്‍ പരേതനായ കെ പി ചന്ദ്രശേഖരന്‍റെയും വി കെ വത്സലയുടെയും മകനാണ് ജിനു ചന്ദ്രന്‍. കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു ഇദ്ദേഹം.
Read More » - News
മലപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ
മലപ്പുറം : കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശി പോലീസ് പിടിയിൽ. തിരുനാവായയിലെ തുണിക്കടയിൽ ജോലിചെയ്യുന്ന സെയ്ദുൽ ഇസ്ലാം മുന്നയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി താമസിച്ചതിന് ഇയാൾക്കെതിരേ കേസും രജിസ്റ്റർ ചെയ്തു. 2013 ലാണ് സെയ്ദുൽ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ആദ്യം ബെംഗളൂരുവിലെ തുണിക്കടയിൽ ജോലിക്ക് കയറി. പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലെ തുണിക്കടയിലും ഏതാനും മാസങ്ങൾ ജോലിചെയ്തു. പിന്നീട് തിരുപ്പൂരിലെ അവിനാശി റോഡിലെ തുണിക്കടയിൽ ജോലിക്കെത്തി. ഇവിടെനിന്ന് ബംഗാളിലെ വ്യാജ വിലാസത്തിൽ 1500 രൂപയ്ക്ക് വ്യാജ ആധാർ കാർഡും സംഘടിപ്പിച്ചു. 2019-ൽ തിരുനാവായയിലെ തുണിക്കടയിൽ ജോലിക്ക് കയറി. ഇവിടെ ഒരു വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയിൽ ഇയാൾ വിവാഹത്തിനായി ബംഗ്ലാദേശിൽ പോയിരുന്നു. ഫെബ്രുവരിയിൽ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശിൽ തന്നെയാണ് താമസം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read More » - News
തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി
ന്യൂഡൽഹി : രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികള്‍ ഇന്ധന വില കൂട്ടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. പെട്രോള്‍ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസല്‍ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 78.70 രൂപയും ഡീസലിന് 73.03 രൂപയും, തിരുവനന്തപുരത്ത് പെട്രോളിന് 80.10 രൂപയും ഡീസലിന് 74.44 രൂപയുമാണ് വില. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്‍റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്ബനികള്‍ വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.
Read More » - News
ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല. ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകളെതുടര്‍ന്നും ഞായറാഴ്ചത്തെ ലോക്ക്ഡൗണിൽ സര്‍ക്കാര്‍ നേരത്തെയും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകള്‍ നടത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താം. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനനടപടികള്‍ക്കായി പോകാം.
Read More »